scorecardresearch
Latest News

സംസ്ഥാനത്ത് ബിജെപി ദുര്‍ബലമായിട്ടില്ല, പ്രതിരോധം ശക്തമാക്കണം: സിപിഎം റിപ്പോര്‍ട്ട്

ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതിന് ഗൗരവമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

cpim, സിപിഎം, cpim on lakshadweep, ലക്ഷദ്വീപ്, cpim committee,cpim secretariat, സിപിഎം സെക്രട്ടറിയേറ്റ്, cpim to protest, cpim against central government, cpim with lakshadweep, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ദുര്‍ബലമായിട്ടില്ലെന്ന് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് ഗൗരവമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വോട്ട് ശതമാനം കുറഞ്ഞതുകൊണ്ട് മാത്രം ഒരു പാര്‍ട്ടി ദുര്‍ബലപ്പെട്ടുവെന്ന നിഗമനത്തിലെത്താനാവില്ലെന്നും സിപിഎം വിലയിരുത്തി.

പാലക്കാട് ബിജെപിക്കുണ്ടായ വളര്‍ച്ചയില്‍ ജില്ലാ നേതൃത്വത്തിനെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്താകെ ബിജെപിക്ക് തിരിച്ചടി നേരിട്ടപ്പോള്‍ പാലക്കാട് ജില്ലയില്‍ വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടായി. സിപിഎമ്മിന് മണ്ഡലത്തില്‍ ലഭിച്ചിരുന്ന വോട്ടുകള്‍ പോലും നഷ്ടമായി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ദയനീയമായ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ബിജെപിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. ബിജെപിയില്‍ നിന്ന് പിന്മാറുന്നവര്‍ യുഡിഎഫിലേക്ക് പോകാതെ ശ്രദ്ധിക്കണം. ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്ന മേഖലകള്‍ കണ്ടെത്തി ശക്തമായ പ്രവര്‍ത്തനം നടത്തണം. സിപിഎമ്മിന്റെ ആധിപത്യമുള്ളയിടങ്ങളില്‍ ബിജെപിയുടെ സാന്നിധ്യത്തെ പ്രതിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Also Read: കള്ളപ്പണകേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കുഞ്ഞാലിക്കുട്ടി സാവകാശം തേടി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm report on bjps growth in kerala