ന്യൂഡൽഹി: കേരളത്തിൽ തുടർഭരണം ലക്ഷ്യമിട്ട് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിൽ ഇടത് ഭരണത്തിന് തുടർച്ചയുണ്ടാകാൻ വേണ്ട പ്രചാരണങ്ങളിലേക്ക് കടക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രകമ്മിറ്റി. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയെ പ്രതിരോധിക്കാൻ മതേതരകക്ഷികളുമായി സഖ്യമുണ്ടാക്കാനാണ് സിപിഎം തീരുമാനം.

Read Also: 66 ശതമാനം ഫലപ്രാപ്തിയുള്ള സിംഗിൾ ഷോട്ട് വാക്സിൻ; എന്താണ് ഇത് അർത്ഥമാക്കുന്നത്?

കാര്‍ഷിക നിയമങ്ങളും തൊഴില്‍ കോഡും അടക്കം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി രണ്ടാംവാരം രാജ്യമാകെ സിപിഎം പ്രതിഷേധ പരിപാടികള്‍ നടത്തും. പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്താൻ എംപിമാർക്ക് കേന്ദ്ര കമ്മിറ്റി നിർദേശം നൽകി.

അതേസമയം, സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ജൂലൈ മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ കേന്ദ്ര കമ്മറ്റിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീട്ടിവയ്‌ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.