‘ ഈ ലോകത്ത് ജനിക്കാന്‍ പോലും പാടില്ലായിരുന്നു’; ജാതി അധിക്ഷേപം നേരിട്ട പഞ്ചായത്ത് മെമ്പര്‍ രാജിവച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം കെഎസ് അരുണ്‍ കുമാറാണു രാജിവച്ചത്

cpm member resigned over cast issue, ജാതി അധിക്ഷേപം നേരിട്ട സിപിഎം വാര്‍ഡ് മെമ്പര്‍ രാജിവച്ചു, KS Arun kumar, കെഎസ് അരുണ്‍ കുമാർ, cast discrimination, ജാതി വിവേചനം, cpm panchayath member resigned, സിപിഎം വാര്‍ഡ് മെമ്പര്‍ രാജിവച്ചു, koodaranji grama panchayath, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, latest news, ലേറ്റസ്റ്റ് ന്യൂസ്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: സഹപ്രവര്‍ത്തകനില്‍നിന്ന് ജാതി അധിക്ഷേപം നേരിട്ട പഞ്ചായത്ത് ഭരണസമിതി അംഗം രാജിവച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ വാർഡിൽനിന്നുള്ള സിപിഎം അംഗം കെഎസ് അരുണ്‍ കുമാറാണു സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയത്.

സഹ മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും വിഷയത്തില്‍ സ്വന്തം പാര്‍ട്ടി നേതാവ് തള്ളിപ്പറഞ്ഞതിലും പ്രതിഷേധിച്ചാണു രാജി. ഇക്കാര്യം അരുണ്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും , വോട്ടർമാർ ക്ഷമിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
”വോട്ടര്‍മാര്‍ ക്ഷമിക്കണം. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളിപ്പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തുനിന്ന രാജിവയ്ക്കുകയാണെന്ന് അറിയിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവുചെയ്ത് ക്ഷമിക്കണം. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു”.

” പൊതുപ്രവർത്തന രംഗത്തുനിന്നു മാത്രമാണ് ഞാൻ ഇപ്പോൾ ആത്മഹത്യ ചെയ്തിട്ടുള്ളത്, അപേക്ഷയാണ് എന്നെ വെറുതെ വിടണം, എന്റെ രാജി എന്റെ മാത്രം തീരുമാനം ആണ്…”, ” ഒരു പാർട്ടിയിലും അംഗം ആകാനോ പ്രവർത്തിക്കാനോ ഇല്ല. എന്നെ ജീവിക്കാൻ വിടുക,” എന്നിങ്ങനെ പിന്നീട് രണ്ടു പോസ്റ്റുകളിലായി അരുൺ കുറിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm panchayat member resigns over alleged casteist slur

Next Story
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ ഹർജി ഹൈക്കോടതി തള്ളിMagistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com