കണ്ണൂർ: ജില്ലയിൽ വീണ്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം. മട്ടന്നൂരിനടുത്തെ നടുവനാട്ടെ സിപിഎം ബ്രാഞ്ച് ഓഫീസാണ് തകർക്കപ്പെട്ടത്. നിരന്തരം സിപിഎം – ആർഎസ്എസ് സംഘർഷം നടക്കുന്ന സ്ഥലമാണ് നടുവനാട്.

ഇന്ന് പുലർച്ചയോടെയാണ് ആക്രമണം നടന്നത്. ബൈക്കിൽ എത്തിയ ആക്രമി സംഘം പാർട്ടി ഓഫീസ് തല്ലി തകർക്കുകയായിരുന്നു. ഓഫീസ് പൂർണ്ണമായും തകർന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും മട്ടന്നൂർ പൊലീസ് വ്യക്തമാക്കി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ