scorecardresearch
Latest News

കായംകുളത്തെ വോട്ട് ചോർച്ച ചർച്ചയായില്ല, കുതന്ത്രം മെനഞ്ഞവർ സർവ സമ്മതരായി നടക്കുന്നു: യു പ്രതിഭ

കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും പ്രതിഭ കുറിപ്പില്‍ പറയുന്നു

U Prathibha MLA, CPM, Kayamkulam

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്താണെന്നു യു പ്രതിഭ എംഎല്‍എ. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ല. ചിലര്‍ക്കെങ്കിലും താന്‍ അപ്രിയ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും എന്നാല്‍ സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നുവെന്നും അവര്‍ പറഞ്ഞു.

പാര്‍ക്ക് ജങ്ഷന്‍ പാലം നിര്‍മാണം പുരോഗമിക്കുന്നുവെന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്കിലാണ് തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കറിച്ചുള്ള പ്രതിഭയുടെ വിമര്‍ശം.

തന്നെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ മുന്നില്‍നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതു ദുരൂഹമാണ്. കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായ് നടക്കുകയാണ്. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും പ്രതിഭ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു.
…കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്.
ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു….എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു..
ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതുംദുരൂഹമാണ്..ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല…ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്..
കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്..
എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്പറായിപ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm mla u prthibhas fb post on dip in vote share in kayamkulam