മൂന്നാർ: അനധികൃത കൈയേറ്റങ്ങളും നിയമവിരുദ്ധ നിർമ്മാണങ്ങളും സംബന്ധിച്ച തർക്കം സി പി ഐ​ സി പി എം പരസ്യ പോരിലേയ്ക്ക് നീങ്ങുന്നു. ദേവികുളം സബ് കലക്‌ടർ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികളാണ് ഈ​ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ദേവികുളം സബ് കലക്‌ടർക്കെതിരെ സി പി എമ്മും പോഷക സംഘടനകളും നടത്തുന്ന സമരമാണ് പുതിയ വിവാദങ്ങൾക്കു വഴിയൊരുക്കിയിരിക്കുന്നത്.

devikulam MLA, S. Rjaendran, munnar, cpm, cpi

എസ്. രാജേന്ദ്രൻ എം എൽ എ

ആരെയെങ്കിലും സംരക്ഷി ക്കേണ്ട ബാധ്യത മന്ത്രിക്ക് ഉണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം, അല്ലാതെ അത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുതെന്ന് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ.
റവന്യൂ മന്ത്രിക്കെതിരെയും സബ്ബ്കലക്ടർക്കെതിരെയും വി എസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാർ ദൗത്യസംഘം തലവൻ കെ സുരേഷ് കുമാറിനെതിരെയും കടുത്ത വിമർശനവും ആരോപണവും എം എൽ എ​ഉന്നയിച്ചു. ജനവിരുദ് നയങ്ങളുമായി മൂന്നോട്ടു പോകുന്ന സബ്ബ് കലക്‌ടറെ സംരക്ഷിക്കുുന്ന മന്ത്രിക്ക് ബുദ്ധിയില്ല. എം.എൽ എയായും, മന്ത്രിയായാലും, പാർട്ടി നേതാവായാലും വിവേചനബുദ്ധിയും, പക്വതയും വേണം. ഇവർ മന്ത്രിമാരായത് എൽ ഡി എഫിന്റെ ഭാഗമായാണ്. ദേവികുളം എം. എൽ എയും എൽ ഡി എഫിന്റെ ഭാഗമാണ്. പ്രദേശത്തെ പ്രശനങ്ങൾ പഠിക്കാതെ എടുത്ത മണ്ടൻ തീരുമാനങ്ങളാണ്, നിയമസഭാ സമിതിയുടേത്,  രാജേന്ദ്രൻ പറഞ്ഞു

k. sureshkumar, munnar, cpi, cpm

കെ സുരേഷ്‌കുമാർ മൂന്നാർ ദൗത്യസംഘം മുൻ തലവൻ

കെ. സുരേഷ് കുമാറിന്റെ താൽപര്യപ്രകാരമാണ് സബ്ബ് കലക്ടറും, മന്ത്രിയും പ്രവർത്തിക്കുന്നത്.  രാജൻ മധേക്കർ, നിവേദിതാ പി ഹരൻ, ലാൻഡ് റവന്യൂ കമ്മീഷണർ, മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി എന്നിവർ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനം സുരേഷ് കുമാറിന്റെ മണ്ടൻ കണ്ടെത്തലുകളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ, പ്രാദേശിക നേതൃത്വങ്ങളുടെയും, പൊതു ജനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കണ്ടത്.

സുരേഷ് കുമാർ എന്ന മുൻ ഉദ്യോഗസ്ഥന്റെ ഒരാഴ്ച മുമ്പുള്ള വരവോടെയാണ് വിഷയങ്ങൾ ഇത്രയും രൂക്ഷമായത്. മൂന്നാറിൽ വീണ്ടും പ്രശനങ്ങൾ ഉണ്ടാക്കാനായി എത്തിയ ഇയാളുടെ കൈയ്യും,കാലും വെട്ടാതെ വിട്ടത് നാട്ടുകാർ സംയമനം പാലിച്ചതു കൊണ്ടുമാത്രമാണ്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാൽ സബ്ബ് കലക്‌ടറെ ശക്ത്മായി നേരിടുമെന്നും, സുരേഷ് കുമാർ മടങ്ങിയതുപോലെ ആയിരിക്കില്ല മടക്കമെന്നും എം.എൽ.എ.പറഞ്ഞു.

മുൻ ദൗത്വ സംഘത്തിന്റെ കാലത്ത്, തന്റെ ഭൂമി സംരക്ഷികണമെന്നവശ്യപ്പെട്ട്, താൻ സുരേഷ് കുമാറിനെ സമീപിച്ചുവെന്ന് മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനെതിരെ കേടതിയെ സമീപിക്കുമെന്നും, മൂന്നാറിലെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ വൻകിട കെട്ടിടനിർമ്മാണങ്ങളും നിരോധിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.

സബ് കലക്‌ടർ സർക്കാർ നയമാണ് നടപ്പാക്കുന്നതെന്നും അങ്ങനെയുളള ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുളള ചുമതല സർക്കാരിനുണ്ടെന്നും കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

Munnar, encrochment, cpi, cpm, sub collector, devikulam,tourism

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ്ബ് കലക്ടർ

ഇതിന് തൊട്ടു പിന്നാലെ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെ ചുമതല. നിയമപരമായി അത് നിര്‍വ്വഹിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മൂന്നാര്‍ മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നുള്ളത് സര്‍ക്കാര്‍ നയമാണ്. അതിന്റെ ഭാഗമായി റവന്യു വകുപ്പ് അനധികൃത കൈയറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ ട്രൈബ്യൂണലിന് വൈകാതെ പുതിയ ചെയര്‍മാനെ നിയമിക്കും. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ സന്ദർശിക്കുമ്പോഴായിരുന്നു ചന്ദ്രശേഖരൻ ഇക്കാര്യം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.