കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചതായി പരാതി. ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തര്‍ പെയിന്റ് ഒഴിച്ചെന്നാണ് പരാതി. എരഞ്ഞോളിപ്പാലത്ത് ദിവസങ്ങളായി ബിജെപി-സിപിഎം തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജെപി പ്രവര്‍ത്തകനായ ശരത്തിന്റെ മാതാവ് രജിതയ്ക്ക് നേരെയാണ് അക്രമം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയതെന്ന് ബിജെപി പൊലീസില്‍ പരാതി നല്‍കി. രജിതയെ ആക്രമിക്കുകയും താലിമാല വലിച്ച് പൊട്ടിക്കുകയും അവരുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിക്കുകയും ചെയ്തതായി ബിജെപി പരാതിയില്‍ പറയുന്നു.

രജിതയെ പിന്നീട് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒരും സംഘം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.