scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

മുന്നണി വിപുലീകരണം അനിവാര്യം, സിപിഐ എതിര്‍പ്പ് കണക്കിലെടുക്കില്ല: സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ത്താ​ൽ ത​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​കി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

തൃശൂർ: ഇടതു മുന്നണി വിപുലീകരിക്കണമെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്. എന്നാൽ ഇടതു മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ത്താ​ൽ ത​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​കി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​പി​ഐ​യെ വേ​ണ്ടെ​ന്നു​വ​ച്ചു മാ​ണി​യെ സ്വീ​ക​രി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. ഇ​തി​നു സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി കൂ​ടി വേ​ണം. അ​തേ​സ​മ​യം, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രാ​യ വ്യ​ക്തി​പൂ​ജ വി​വാ​ദം സം​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ല.

കേരളാ കോൺഗ്രസ് (എം) ഇടതുപാളയത്തിൽ എത്തുമെന്ന അഭ്യൂഹം നിലനിൽക്കെ സി.പി.എമ്മിന്റെ പ്രവർത്തന റിപ്പോർട്ട് മാണിക്ക് പ്രതീക്ഷയേകുന്നതാണ്. എന്നാൽ ഇടഞ്ഞു നിൽക്കുന്ന സി.പി.എെയും മുതിർന്ന സി.പി.എം നേതാവായ വി.എസ് അച്യുതാനന്ദന്റെയും നിലപാട് ഇക്കാര്യത്തിൽ ഏറെ നിർണായകമാവും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm meet in thrissur cpi km mani