തൃശൂർ: ഇടതു മുന്നണി വിപുലീകരിക്കണമെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്. എന്നാൽ ഇടതു മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിയെ മുന്നണിയിലെടുത്താൽ തങ്ങൾ കൂടെയുണ്ടാകില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയെ വേണ്ടെന്നുവച്ചു മാണിയെ സ്വീകരിക്കുന്നത് എളുപ്പമല്ല. ഇതിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി വേണം. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ വ്യക്തിപൂജ വിവാദം സംബന്ധിച്ച് പ്രവർത്തന റിപ്പോർട്ടിൽ പരാമർശമില്ല.
കേരളാ കോൺഗ്രസ് (എം) ഇടതുപാളയത്തിൽ എത്തുമെന്ന അഭ്യൂഹം നിലനിൽക്കെ സി.പി.എമ്മിന്റെ പ്രവർത്തന റിപ്പോർട്ട് മാണിക്ക് പ്രതീക്ഷയേകുന്നതാണ്. എന്നാൽ ഇടഞ്ഞു നിൽക്കുന്ന സി.പി.എെയും മുതിർന്ന സി.പി.എം നേതാവായ വി.എസ് അച്യുതാനന്ദന്റെയും നിലപാട് ഇക്കാര്യത്തിൽ ഏറെ നിർണായകമാവും