/indian-express-malayalam/media/media_files/fkxRp96G6upv7YcP93A4.jpg)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 15 സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്.എല്ലാവരും പാർട്ടി ചിഹ്നത്തിലാവും മത്സരിക്കുക. സിറ്റിംഗ് എം.എൽ.എമാരായ കെ.കെ ശൈലജ, എം.മുകേഷ്, വി.ജോയ്, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവരും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
രാജ്യത്താകെ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ബിജെപി വിരുദ്ധ മുന്നണി രാജ്യത്ത് രൂപപ്പെട്ടു കാണുന്നു, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പകരം ഹിന്ദുത്വ വികാരം മാത്രമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ബിജെപി ആഗ്രഹിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ് ആവശ്യം.
അക്കാര്യത്തിൽ ശക്തമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഏത് പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയുടെ ഗ്യാരണ്ടിയാണ് ഇടതുപക്ഷം നൽകുന്നത്. സിപിഎം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലാപാടാണ് കോൺഗ്രസിനെ പോലും മതനിരപേക്ഷ സംസ്ക്കാരത്തിലേക്കെത്താൻ പ്രേരിപ്പിക്കുന്നതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
സ്ഥാനാർത്ഥികൾ ഇവർ
ആറ്റിങ്ങൽ – വി. ജോയ്
കൊല്ലം - എം. മുകേഷ്
പത്തനംതിട്ട – ഡോ. ടി.എം. തോമസ് ഐസക്
ആലപ്പുഴ - എ.എം. ആരിഫ്
ഇടുക്കി - ജോയ്‌സ് ജോർജ്ജ്
എറണാകുളം - കെ.ജെ. ഷൈൻ
ചാലക്കുടി - സി. രവീന്ദ്രനാഥ്
ആലത്തൂർ - കെ. രാധാകൃഷ്ണൻ
പാലക്കാട് - എ. വിജയരാഘവൻ
കാസർഗോഡ് - എം.വി. ബാലകൃഷ്ണൻ
വടകര - കെ.കെ. ശൈലജ
കണ്ണൂർ - എം.വി. ജയരാജൻ
മലപ്പുറം - വി. വസീഫ്
കോഴിക്കോട് - എളമരം കരീം
പൊന്നാനി - കെ.എസ്. ഹംസ
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണിയുടെ 20 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. നേരത്തേ സിപിഐയുടെ നാല് സീറ്റിലേക്കും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കോട്ടയം ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.