കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കൾ പ്രതാപ് നഗർ സ്വദേശി അബൂബക്കർ സിദ്ദിഖ് (25) ആണ് മരിച്ചത്. രാത്രി വീട്ടിലേക്ക് വരികയായിരുന്ന സിദ്ദിഖിനെ മോട്ടോർ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടിയിലാകുമെന്നും മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് ആർഎസ്എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്‌ച ഹർത്താൽ ആചരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.