/indian-express-malayalam/media/media_files/uploads/2017/11/arnab-1Arnab-Goswami-indialive-today.jpg)
തിരുവനന്തപുരം: റിപ്പബ്ലിക് ടിവിയിലെ ചാനൽ ചർച്ചയ്ക്കിടെ മലയാളികളെ ഒന്നടക്കം അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ റിപ്ലബിക് ടിവി എഡിറ്റർ ഇൻ ചാർജ് അർണബ് ഗോസ്വാമിക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.ശശി.
മാനനഷ്ടക്കേസാണ് നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമല്ല, മറിച്ച് ഒരു ജനതയെ മൊത്തം അപമാനിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങൾക്ക് അർണബ് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ഒപ്പം 10 കോടി രൂപ അർണബ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഒരു രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമമായാണ് അർണബിന്റെ പ്രവൃത്തിയെ നോക്കി കാണുന്നതെന്നും പി.ശശി മാധ്യമങ്ങളോടു പറഞ്ഞു. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ അർണബ് മുഖവിലയ്ക്കെടുത്തില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പി.ശശി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.