Latest News

പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ച് സംസ്ഥാന സർക്കാർ

ശശിയെ കെടിഡിസി ഡയരക്ടർ ബോർഡ് അംഗമായും ചെയർമാനായും നിയമിച്ച് സർക്കാർ ഉത്തരവ്

CPM Leader, PK Sasi, KTDC Chairman, Shornur MLA, പികെ ശശി, കെടിഡിസി ചെയർമാൻ, ഷോർണൂർ, malayalam News, Kerala News, IE Malayalam

തിരുവനന്തപുരം: സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ പികെ ശശിയെ സംസ്ഥാന സർക്കാർ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാനായി നിയമിച്ചു. പികെ ശശിയെ കോർപറേഷൻ ഡയരക്ടർ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഉത്തരവിൽ പറയുന്നു.

ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പികെ ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ കാലാവധി പിൻവലിക്കുകയും തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശശിയെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

Read More: കോണ്‍​ഗ്രസിന്റെ തകര്‍ച്ചയുടെ മൂല കാരണം കെ.സി.വേണുഗോപാൽ; രാജി പ്രഖ്യാപിച്ച് പി.എസ്.പ്രശാന്ത്

ലൈംഗിക അതിക്രമ പരാതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ശശിയെ സിപിഎം മാറ്റിനിർത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന സമിതി ശശിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതൊടെ ഒഴിവാവുകയായിരുന്നു.

2018 നവംബർ 26 നായിരുന്നു ലൈംഗിക അതിക്രമ പരാതിയെത്തുടർന്ന് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന സമയത്തായിരുന്നു ശശിക്കെതിരായ നടപടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm leader pk sasi appointed as kerala tourism development corporation ktdc chairman

The moderation of comments is automated and not cleared manually by malayalam.indianexpress.com