തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നിൽ നടന്ന ബിജെപിയുടെ ഏകദിന ഉപവാസ സമരത്തില്‍ തന്റെ കൊച്ചുമകന്‍ പങ്കെടുത്തത് മോശമായിപ്പോയെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എം.ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ഇമ്മാനുവേൽ ആണ് പങ്കെടുത്തത്. ലോറന്‍സിന്റെ മകളാണ് കുട്ടിയെ അയച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളള പറഞ്ഞു.

സ്വന്തം തീരുമാനപ്രകാരമാണ് സമരത്തിൽ പങ്കെടുത്തതെന്ന് മിലൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ട്. രാഷ്ട്രീയം പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി. തന്റെ നിയന്ത്രണത്തിലല്ല കൊച്ചുമകനുളളതെന്ന് ലോറന്‍സ് പറഞ്ഞു. ‘ദുഃഖമൊന്നും ഇല്ല. പക്ഷെ മോശമായിപ്പോയി. മകന്‍ പോയാലും മകള്‍ പോയാലും അത് മോശമാണ്. കുടുംബത്തില്‍ നിന്ന് പോയത് കൊണ്ടാണ് താത്പര്യമില്ലാത്തത്,’ ലോറന്‍സ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയുടെ നേതൃത്വത്തിലാണ് സമരം. ഒ.രാജഗോപാല്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. .എം.ലോറൻസിന്റെ മകൾ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചെന്ന് പി.എസ്.ശ്രീധരൻപിളള പറഞ്ഞു. സർക്കാർ ജീവനക്കാരി ആയതിനാൽ നേരിട്ട് വരേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. അതിനാലാണ് മകനെ അയച്ചതെന്നും ശ്രീധരൻ പിളള പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ