scorecardresearch

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ മുസ്ലീം ലീഗെന്ന് സിപിഎം

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്

author-image
WebDesk
New Update
bjp leader killed, ബിജപി നേതാവ്,bjp kashmir,ബിജെപി കശ്മീർ, bjp leader killed in Kashmri, bjp leader, ie malayalam,

മലപ്പുറം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം താനൂര്‍ അഞ്ചുടിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.

Advertisment

ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ സംഘമാണ് ഷംസുവിനെ ആക്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഷംസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആക്രമണത്തില്‍ ഷംസുവിന്റെ പിതാവിന്റെ സഹോദരന്‍ മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.

മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്.

Malapuram Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: