തിരൂർ: മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കൽ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ