ക​ണ്ണൂ​ർ: യുവനിരയ്ക്ക് പ്രാധാന്യം നൽകിയും മുതിർന്നവരെ ഒഴിവാക്കിയും സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റ് ഉടച്ചുവാർത്തു. 11 അംഗ സെക്രട്ടേറിയേറ്റിനെയാണ് തിരഞ്ഞെടുത്തത്. നി​ല​വി​ലെ അം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​ൻ, വി. ​നാ​രാ​യ​ണ​ൻ, ഒ.​വി. നാ​രാ​യ​ണ​ൻ, കെ.​എം. ജോ​സ​ഫ്, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​രെയാണ് ഒ​ഴി​വാ​ക്കിയത്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ ടി. ​കൃ​ഷ്ണ​നെ നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, പി. ​ഹ​രീ​ന്ദ്ര​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍, പി. ​പു​രു​ഷോ​ത്ത​മ​ന്‍, പി.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ള്‍. പി. ​ജ​യ​രാ​ജ​ന്‍, എം. ​പ്ര​കാ​ശ​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍, വ​ത്സ​ന്‍ പ​നോ​ളി, എ​ന്‍. ച​ന്ദ്ര​ന്‍, കാ​രാ​യി രാ​ജ​ന്‍ എ​ന്നി​വ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി തു​ട​രും.

ഇ​ന്നു രാ​വി​ലെ എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ സി​പി​എം പി​ബി അം​ഗ​ങ്ങ​ളാ​യ പി​ണ​റാ​യി വി​ജ​യ​ന്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ എന്നിവർ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ