തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. ശബരിമല സ്ത്രീ പ്രവേശന വിഷയവും യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. അതേസമയം പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണം ഇന്നലെ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്തതിനാലാണ് സെക്രട്ടറിയേറ്റ് ഈ വിഷയം പരിഗണിക്കാതിരുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.
ഇന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് റിപ്പോര്‍ട്ട് വരുന്നെങ്കില്‍ അതിന് മുന്‍പ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പി.കെ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം അവതരിപ്പിക്കും.
വെള്ളിയാഴ്ച വൈകീട്ട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കുമെന്നും അതിന് ശേഷം പികെ ശശി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെയാണ്സെക്രട്ടറിയേറ്റ് പരിഞ്ഞത്.
ഇതോടെ പികെ ശശിക്കെതിരായ കേസിൽ നടപടി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവായിരുന്നു പരാതി നല്‍കിയത്.