scorecardresearch

മൂന്നാർ മേഖലയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
idukki, hartal, kasturirangan report

തൊടുപുഴ: മൂന്നാർ മേഖലയിലെ 10 പഞ്ചായത്തുകളിൽ ഹർത്താൽ തുടങ്ങി. റവന്യൂവകുപ്പിന്റെ നടപടികളിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

Advertisment

റവന്യൂ വകുപ്പ് കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നും വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ ദ്രോഹിക്കുകയാണെന്നും മൂന്നാർ സംരക്ഷണ സമിതി ആരോപിക്കുന്നു. മൂന്നാർ മേഖലയിലെ അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ റവന്യൂ വകുപ്പ് ശക്തമായ നടപടികൾ തുടരുന്നതാണ് സമരത്തിന് ആഹ്വാനം ചെയ്യാൻ കാരണമായത്.

അതേസമയം, സിപിഎം ആഹ്വാനംചെയ്ത ഹർത്താലിനെ സിപിഐയും കോൺഗ്രസ്സും അനുകൂലിക്കുന്നില്ല. സിപിഎം-സിപിഐ ബന്ധം വഷളായ സാഹചര്യത്തിൽ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷയാണ് ഹർത്താൽ നടക്കുന്ന താലൂക്കുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.

Munnar Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: