scorecardresearch

ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്ത്, ഇടതുപക്ഷത്തിന്റെ സ്വാധീനത്തിൽ ചോർച്ചയുണ്ടായെന്ന് എം.എ ബേബി

എം.എം മണിയുടേത് കരുതലില്ലാതെ നടത്തിയ പ്രസ്താവനയാണെന്നും പാർട്ടി അംഗീകരിക്കുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു

എം.എം മണിയുടേത് കരുതലില്ലാതെ നടത്തിയ പ്രസ്താവനയാണെന്നും പാർട്ടി അംഗീകരിക്കുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു

author-image
WebDesk
New Update
MA BABY NEW-cropvv

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണ് ഉണ്ടായതെന്നും, സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സ്വാധീനത്തിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സിപിഎം എന്ന നിലയിലും എൽഡിഎഫ് എന്ന നിലയിലും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

"സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ദൃഷ്ടിയിൽപ്പെടാത്ത ചില പ്രവണതകൾ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നുവേണം അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാൻ. സാധാരണ ഗതിയിൽ പാർട്ടിയിൽ തലത്തിൽ നിന്നു വരുന്ന വിലയിരുത്തലുകൾ ശരിയായി വരുകയോ അതിനോട് അടുത്തു വരികയോ ചെയ്യാറുണ്ട്. ഇത്തവണ അതിൽ വലിയ അന്തരമുണ്ടായി. അത് എങ്ങനെ സംഭവിച്ചു എന്നതിൽ അടക്കം പാർട്ടി എന്ന നിലയിലും എൽഡിഎഫ് എന്ന നിലയിലും പരിശോധന നടത്തും," എം.എ ബേബി പറഞ്ഞു. 

Also Read: എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടി; പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് എം.വി ഗോവിന്ദൻ

"ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണ് ഉണ്ടായത്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സ്വാധീനത്തിൽ ചോർച്ചയുണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് വോട്ടു ചെയ്ത കുറെയാളുകൾ മറ്റു പാർട്ടികൾക്കും മുന്നണികൾക്കും വോട്ടു ചെയ്തു. അതും പരിശോധിക്കുമെന്നും" അദ്ദേഹം പറഞ്ഞു. എം.എം മണിയുടെ പരാമർശത്തെ കുറിച്ച് കേട്ടുവെന്നും സംസാരിക്കുമ്പോൾ കരുതലില്ലാതെ നടത്തിയ പ്രസ്താവനയാണതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗീകരിക്കുന്ന പ്രസ്താവനയല്ല എം.എം മണി നടത്തിയതെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു.

Also Read: യുഡിഎഫിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് സല്യൂട്ട്; ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്: രാഹുൽ ഗാന്ധി

അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തിരിച്ചടികൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും അത്തരത്തിൽ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചാണ് എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളതെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിന് മുമ്പും ഇത്തരത്തിൽ അതിജീവനം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Cpm Ma Baby

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: