തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിനെ അധിക്ഷേപിച്ച് സിപിഎം മുന്‍ എംഎല്‍എ ക.വി കുഞ്ഞിരാമന്‍. കൃകേഷ് ഒരു കൊടും ക്രിമിനലാണെന്നും സിപിഎമ്മിനെതിരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന ക്രിമിനലാണ് ശരത് ലാല്‍. കല്ല്യോട്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ താമസിക്കുന്ന സ്ഥലമാണ്. ശരത് ലാല്‍ നിരവധി കേസില്‍ പ്രതിയായിട്ടുളള, നിരവധി അക്രമം നടത്തിയിട്ടുളള ചെറുപ്പക്കാരനാണ്. സിപിഎമ്മിനെതിരേയും അയാള്‍ അക്രമം നടത്തിയിട്ടുണ്ട്,’ കുഞ്ഞിരാമന്‍ പറഞ്ഞു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി പറയുമ്പോഴാണ് കുഞ്ഞിരാമന്റെ പരാമര്‍ശം.

ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ പീതാംബരന്‍റെ വീട്ടിൽ ഇദ്ദേഹം കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത് വിവാദമായിരുന്നു. . കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരൻ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളു. പീതാംബരന്‍റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തെ തുടർന്ന് പല തവണ പീതാംബരന്‍റെ കുടുംബം ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവരുടെ വീട്ടിൽ പോയതെന്നും കെ വി കുഞ്ഞിരാമൻ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ നിലയിലാണ് പീതാംബരന്‍റെ കുടുംബത്തെ സന്ദർശിച്ചത്. പീതാംബരന്‍റെ കുടുംബത്തിന് പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ വി കുഞ്ഞിരാമൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.