കൊച്ചി: എറണാകുളം കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ൪, ക്രിസ്റ്റീൻ ക്രിസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സിപിഐ-സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്താണ് സംഭവം നടന്നതെന്നാണ് വിവരം. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് സിപിഐ ആരോപിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
ഒരു മാസം മുന്‍പാണ് നാല്‍പത് പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐയിലേക്ക് എത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടാവുകയും പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തരെത്തി ബൈക്കുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയുമായിരുന്നെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.
ഇതുവരെ പ്രദേശത്ത് സിപിഐ-സിപിഎം സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: കെ-റെയില്‍: ഡിപിആര്‍ പുറത്ത് വിടണമെന്ന് സിപിഐ