Latest News

മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

സിപിഎം കൊടിമരം നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്

CPM, Congress
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. സിപിഎം കൊടിമരം നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

വൈകിട്ട് അഞ്ച് മണിയോടെ കോണ്‍ഗ്രസിന്റെ പ്രതിഷേധമാര്‍ച്ച് സിപിഎം ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് വാക്കുതര്‍ക്കം ഉണ്ടാകുകയും കയ്യാങ്കളിയിലേക്ക് മാറിയതും. അരമണിക്കൂറോളം സംഘര്‍ഷം തുടര്‍ന്നു. സാഹചര്യം നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തകര്‍ തമ്മലുണ്ടായ കല്ലേറില്‍ ഗുരുതര പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ്നാഥിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തി വീശിയിട്ടും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായില്ല. നിലവില്‍ മൂവാറ്റുപുഴ ടൗണില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര വിന്യസിച്ചിട്ടുണ്ട്. ഇനിയും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി.

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തത്.

Also Read: ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം; സിപിഎമ്മിന് ആഹ്ളാദമെന്നും സുധാകരന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm congress conflict in muvattupuzha many injured

The moderation of comments is automated and not cleared manually by malayalam.indianexpress.com