ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന പശ്ചിമബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ബംഗാള്‍ ഘടകം ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് സഹകരണം പാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

കേന്ദ്ര കമ്മിറ്റിയില്‍ എത്താത്ത വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തി കൂട്ടാനുളള നടപടി വേണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. ആശയസമരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്-ബിജെപി ഇതര മതേതര കക്ഷികളുമായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം തീരുമാനം.

തെലങ്കാനയിൽ ബഹുജന ഇടതുമുന്നണിയിൽ ചേര്‍ന്ന് മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്ന് ആദ്യ ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.