തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിനെതിരെ വിമർശനങ്ങൾ തുടരരെ ഉയർന്ന സാഹചര്യത്തിൽ ഡിജിപിയെ മാറ്റണമെന്ന ആവശ്യവുമായി സിപിഎം. കേന്ദ്ര കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ പകരം നിയമിക്കാൻ മറ്റ് ഉദ്യോഗസ്ഥരില്ലെന്ന നിലപാട് സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് നൽകിയതെന്നാണ് വിവരം.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജയെ പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ സംസ്ഥാന സിപിഎം നേതൃത്വത്തിൽ കടുത്ത ഭിന്നതയാണ് ഉള്ളത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ഇരുവരും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ദേശീയ സെക്രട്ടറി ഡിജിപപി യെ മാറ്റി പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ഇത് അനൗദ്യോഗിക സംഭാഷണമായിരുന്നുവെന്നാണ് വിവരം. ഇക്കാര്യം പാർട്ടി യോഗത്തിൽ ചർച്ചയ്ക്കെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ