/indian-express-malayalam/media/media_files/eI4bOfwzfSjzTSoQtQL1.jpg)
സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. അതോടൊപ്പം സഖ്യകക്ഷികളുടെ നീക്കവും ചര്‍ച്ചയാകും.
Also Read:നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെസി വേണുഗോപാൽ
കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനം.എന്നാല്‍ മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്‌ച സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനവും ചര്‍ച്ചയാവും.
പിണറായി വിജയൻ തന്നെ ഇത്തവണയും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എകെ ബാലൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും പിണറായിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിനാൽ മുഖ്യമന്ത്രിക്ക് മത്സരിക്കുന്നതിൽ ഇളവ് നൽകാനാണ് സാധ്യത. ഇതിനുപുറമേ ടേം വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
Also Read:ശബരിമല സ്വർണക്കൊള്ള; റിമാൻഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. ലഭിച്ച റിപ്പോർട്ടുകള്‍ അനുസരിച്ച് നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ നേരിട്ട് കേള്‍ക്കുന്ന പരിപാടി ഒരാഴ്‌ച നീണ്ടുനില്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി അവലോകനം ചെയ്‌ത് കൊണ്ടും പരാജയത്തിലെ പ്രധാന വശങ്ങള്‍ ഉള്‍ക്കൊണ്ടും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വന്‍ വിജയത്തിലേക്ക് എത്തിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
യോഗത്തില്‍ പാര്‍ട്ടിയുടെ നയങ്ങളും ഭരണനേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കും. തിരുവനന്തപുരത്ത് തുടങ്ങിയ ഈ പരിപാടിക്ക് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേതൃത്വം നല്‍കി. മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും അടക്കം ഓരോ ജില്ലകളിലും വീടുകളില്‍ നേരിട്ട് എത്തുന്നുണ്ട്. ആലപ്പുഴയില്‍ ബിനോയ് വിശ്വം നേതൃത്വം നല്‍കി.
Read More:ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us