Latest News

സിപിഎമ്മില്‍ ഇനി സമ്മേളന നാളുകള്‍; ബ്രാഞ്ച് സമ്മേളനം 15 മുതല്‍

എറണാകുളത്താണു സംസ്ഥാന സമ്മേളനം. തിയതി തീരുമാനിച്ചിട്ടില്ല

UDF loses power in Erattupetta municipality, no-confidence motion passed in Erattupetta municipality, no-confidence motion passed in Erattupetta municipal chairperson, LDF no-confidence motion passed in Erattupetta municipality, Shuara Abdul Khader chairperson Erattupetta municipality, indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം സ്വന്തമാക്കിയതിനു പിന്നാലെ സംഘടന സംവിധാനം കൂടുതല്‍ കെട്ടുറപ്പുറള്ളതാക്കാന്‍ സമ്മേളന നടപടികളിലേക്കു കടന്ന് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങള്‍ 15 മുതല്‍ നടക്കുമെന്നു സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബ്രാഞ്ച് സമ്മേളനങ്ങളെത്തുടര്‍ന്ന് ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍ നടക്കും. ഡിസംബര്‍ 10 മുതലാണു ജില്ലാ സമ്മേളനങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഏറ്റവും ഒടുവില്‍ നടക്കുന്നത് കാസര്‍ഗോഡും തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വിഭാഗീയത പുതിയ വഴിത്തിരിവിലെത്തിയ ആലപ്പുഴയിലുമാണ്.

ജില്ലാ സമ്മേളന തിയതികള്‍ ഇങ്ങനെ: കണ്ണൂര്‍- ഡിസംബര്‍ 10,11,12 എറണാകുളം, വയനാട് ഡിസംബര്‍ 14,15,16, പത്തനംതിട്ട, മലപ്പുറം- ഡിസംസബര്‍ 27,28,29, പാലക്കാട്, കൊല്ലം-ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട്, ഇടുക്കി – ജനുവരി നാല്, അഞ്ച്, ആറ്, കോഴിക്കോട് – ജനുവരി 10,11,12, കോട്ടയം, തിരുവനന്തപുരം – ജനുവരി 14,15,16, തൃശൂര്‍, കാസര്‍ഗോഡ് – ജനുവരി 21,22,23, ആലപ്പുഴ- ജനുവരി 28,29,30.

Also Read: സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ

എറണാകുളത്താണു സംസ്ഥാന സമ്മേളനം. തിയതി തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യപാതിയില്‍ കണ്ണൂരില്‍ നടക്കും.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലപ്പെട്ടതായി എ വിജയരാഘവന്‍ പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസിനു കൃത്യമായ നയങ്ങളുമില്ല. ഭരണമുള്ള മൂന്ന് സംസ്ഥാനളില്‍ പോലും ചേരിപ്പോരാണ്. പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പോര്. തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലിപ്പോള്‍ കോണ്‍ഗ്രസ്. തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ടുപോകും. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചതായും വിജയരാഘവന്‍ പറഞ്ഞു.

Also Read: കെപിസിസി മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm branch conferences from september 15

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com