അടൂർ: തിരുവനന്തപുരത്തിന് പിന്നാലെ പത്തനംതിട്ടയിലും സിപിഎം- ബിജെപി സംഘർഷം. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ ബി​ജെ​പി – സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​ല സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നു വെ​ട്ടേ​റ്റു. ഗുരുതരമായി പരുക്കേറ്റ ജോർജ്ജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ കണ്ണൂരിലെ പുന്നാട് സിപിഎം പ്രകടനത്തിന് നേരെ ബോംബേറ് ഉണ്ടായി. ബോംബേറിൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജേ​ഷി​നു പ​രു​ക്കേ​റ്റു. ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം പുന്നാട് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതിനിടെ കണ്ണൂ​ർ അ​ഴീ​ക്കോ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വെ​ള്ള​ക്ക​ൽ സ്വ​ദേ​ശി നി​ഖി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.