കണ്ണൂർ: പാനൂരിൽ വീണ്ടും സിപിഎം – ബിജെപി സംഘർഷം. വളള്യായി, പാത്തിപ്പാലം ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. 5 സി.പി.എം പ്രവർത്തകർക്കും 2 ബി.ജെ.പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 11.30 ഓടെ വളള്യായിലെ ഒരു കല്യാണ വീട്ടിൽ വച്ചാണ് സംഘർഷം ആരംഭിക്കുന്നത്. സി.പി.എം – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയുമായിരുന്നു . അക്രമത്തിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേൽക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ അക്രമം ഉണ്ടായത് .പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ