/indian-express-malayalam/media/media_files/uploads/2017/03/rajendran.jpg)
തൊടുപുഴ: മൂന്നാർ സബ് കളക്ടറോട് എസ്.രാജേന്ദ്രൻ എംഎൽഎ മോശമായി സംസാരിച്ചതിൽ വിശദീകരണം തേടുമെന്ന് സിപിഎം. കളക്ടറോട് മോശമായ ഭാഷയിലാണോ സംസാരിച്ചതെന്ന് പരിശോധിക്കും. ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാവില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ പറഞ്ഞു.
അതേസമയം, എസ്.രാജേന്ദ്രൻ എംഎൽഎയുടെ പെരുമാറ്റത്തെ വിമർശിച്ച് സിപിഐയും രംഗത്തെത്തി. അനധികൃത നിർമാണത്തിന് എംഎൽഎ കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കേണ്ടവരാണ് പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണ്. സംസ്കാരത്തിന് യോജിക്കാതെ സംസാരിക്കുന്ന എംഎൽഎയെ പാർട്ടി നിയന്ത്രിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു.
കെഡിഎച്ച്പി കമ്പനി പാര്‍ക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ പുഴയുടെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തടയാൻ എത്തിയ റവന്യൂ സംഘത്തെ എസ്.രാജേന്ദ്രൻ എംഎൽഎ തടയുകയും സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് വിവാദമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.