Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

അവർ ഇപ്പോൾ സിപിഎമ്മുകാരല്ല; അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് കോടിയേരി

അവർ ഒരേ സമയം സിപിഎമ്മിലും മാവോയ്സ്റ്റിലും പ്രവർത്തിച്ചു

UAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും കോടിയേരി വ്യക്തമാക്കി.

“പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അവർ ഒരേ സമയം സിപിഎമ്മിലും മാവോയ്സ്റ്റിലും പ്രവർത്തിച്ചു,” കോടിയേരി പറഞ്ഞു.

പാർട്ടിയുടെ ഏരിയ കമ്മിറ്റിയാണ് ഇരുവരെയും പുറത്താക്കിയതെന്നും ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ല കമ്മിറ്റി ശരിവച്ചുവെന്നും കോടിയേരി അറിയിച്ചു. ഒരു മാസം മുമ്പ് തന്നെ ഇരുവരേയും പുറത്താക്കിയതാണ്. ഇന്നലെ സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയ്സ്റ്റുകളാണെന്ന നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇരുവരെയും പുറത്താക്കിയതായി സിപിഎം പ്രഖ്യാപിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm already dismissed alan and taha who were arrested on uapa case says kodiyeri balakrishnan

Next Story
Pournami Lottery RN-430 Result: പൗര്‍ണമി RN-430 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com