/indian-express-malayalam/media/media_files/uploads/2019/11/Alan-and-Taha.jpg)
തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും കോടിയേരി വ്യക്തമാക്കി.
"പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അവർ ഒരേ സമയം സിപിഎമ്മിലും മാവോയ്സ്റ്റിലും പ്രവർത്തിച്ചു," കോടിയേരി പറഞ്ഞു.
പാർട്ടിയുടെ ഏരിയ കമ്മിറ്റിയാണ് ഇരുവരെയും പുറത്താക്കിയതെന്നും ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ല കമ്മിറ്റി ശരിവച്ചുവെന്നും കോടിയേരി അറിയിച്ചു. ഒരു മാസം മുമ്പ് തന്നെ ഇരുവരേയും പുറത്താക്കിയതാണ്. ഇന്നലെ സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയ്സ്റ്റുകളാണെന്ന നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇരുവരെയും പുറത്താക്കിയതായി സിപിഎം പ്രഖ്യാപിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.