കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരായ കോഴ ആരോപണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ആരോപണം ഉന്നയിക്കുന്നവർ തെളിവ് സഹിതം അത് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആവശ്യപ്പെട്ടു. രാഘവന്റെ കരച്ചില്‍ നാടകം ആസൂത്രിതമാണ്. അദ്ദേഹത്തിനെതിരെ ഇനിയും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ കോഴ ആരോപണം സിപിഎം ആസൂത്രണമാണെന്നും കോഴിക്കോട്ടെ സിപിഎം പ്രവര്‍ത്തകരമാണ് ഇതിന് പിന്നിലെന്നും എംപിയായ എം.കെ.രാഘവന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാഘവന്‍ ഇന്നലെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഈ കോഴ ആരോപണമെന്ന് പറഞ്ഞ രാഘവന്‍ വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് എംപിയായ എം.കെ.രാഘവനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ടിവി 9 വീഡിയോ സഹിതം വാർത്ത പുറത്തുവിട്ടത്. സ്റ്റിങ് ഓപ്പറേഷനിലൂടെയായിരുന്നു ടിവി 9 ഇത് റിപ്പോർട്ട് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.