സിപിഎം പ്രവർത്തകനെ കാണാനില്ലെന്ന് പരാതി; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

തോട്ടപ്പിള്ളിയിൽ സിപിഎം സംഘടനാ പ്രശ്നങ്ങളുണ്ടെന്നും ഭർത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും ഭാര്യ സജിത ഹർജിയിൽ ചൂണ്ടിക്കാട്ടി

ISRO spy case, Siby Mathews, Anticipatory bail, Kerala High Court, Siby Mathews anticipatory bail time limit, HC stays order on Siby Mathews anticipatory bail time limit, latest news, kerala news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: സിപിഎം പ്രവർത്തകനായ മൽസ്യത്തൊഴിലാളിയെ കാണാനില്ലെന്ന പരാതിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. അമ്പലപ്പുഴ തോട്ടപ്പിള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗം സജീവനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സജിത സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് കെ.വിനോദ ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

പൊലീസ് ഒരാഴ്ചക്കകം വിശദീകരണം നൽകണം. തോട്ടപ്പിള്ളിയിൽ സിപിഎം സംഘടനാ പ്രശ്നങ്ങളുണ്ടെന്നും ഭർത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും സജിത ഹർജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29 ന് പുലർച്ചെ മൽസ്യബന്ധനത്തിന് പോയ ഭർത്താവ് ഇതുവരെ തിരികെ എത്തിയിട്ടില്ല.

30 ന് ചേരാനിരുന്ന ബ്രാഞ്ച് കമ്മിറ്റി യോഗം സജീവനെ കാണാതായതിനെ തുടർന്ന് അനിശ്ചിതമായി മാറ്റിവച്ചുവെന്നും ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഭർത്താവിനെ കാണാതായെതെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിയിൽ ബോധിപ്പിച്ചു.

Read More: കന്ന‍ഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm activist complains of missing fisherman high court ask explanation from high court

Next Story
‍’ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്;’ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍Cherian Philip, Congress
The moderation of comments is automated and not cleared manually by malayalam.indianexpress.com