മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ബസ് ജീവനക്കാരയ അനിൽകുമാർ, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ 2 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂർ കൂട്ടായിൽവെച്ചാണ് സംഭവം. ഇവരുടെ ബസ്സ് തടഞ്ഞ് നിർത്തി ഭീകരാമന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് വെട്ടിയത്. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഐഎം ആരോപിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ചു നാളെ തിരൂരില്‍ സ്വകാര്യബസുകള്‍ പണി മുടക്കും.

മലപ്പുറം ജില്ലയിലെ താനൂരിൽ കഴിഞ്ഞ ദിവസമാണ് വലിയ സംഘർഷം ഉണ്ടായത്. താനൂരിന് അടുത്തുള്ള പ്രദേശം തന്നെയാണ് തിരൂർ. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ,ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ