കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പാലാപറമ്പിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബോംബേറ്. അക്രമണത്തിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പാലാപ്പറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിതിൻ (18), സഹപ്രവർത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു.

ഇന്നലെയാണ് കണ്ണൂർ നഗരത്തിനടുത്തുള്ള അമ്പാടിമുക്കിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റത്. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ