തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകർക്ക് നേരെ ബോംബേറ്. പൊന്ന്യം നയാനാർ റോഡിൽവെച്ചാണ് ബോംബേറ് ഉണ്ടായത്. ബോംബേറിൽ 6 സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 2 പേരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു.

സിപിഐഎം- ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് പൊന്ന്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ