തലശ്ശേരി: ജില്ലയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം. കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാൽവിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മാനന്തേരി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ