കണ്ണൂർ: തലശ്ശേരി നായനാർ റോഡിൽവച്ച് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. ഓട്ടോഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ തലശ്ശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻഡ് രമ്യയുടെ ഭർത്താവാണ് സുരേഷ് ബാബു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നായനാർ റോഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ