പാനൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം. പാനൂർ കൂറ്റേരിയിൽ സിപിഎം പ്രവർത്തകനും മൊകേരി ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനുമായ കാട്ടീന്റെ വിട ചന്ദ്രനെ (52) ആർഎസ്എസുകാർ മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചു.

പാൽ വിതരണത്തിനിടെ കുറ്റേരിയിൽവച്ചാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയിൽ പൊലീസ് ആണ് ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ തിരുവനന്തപുരത്തും സി​പി​എം നേതാവിന് വെ​ട്ടേറ്റിരുന്നു. സി​പി​എം വ​ഞ്ചി​യൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൽ.​എ​സ്.​സാ​ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ശ്രീ​കാ​ര്യം എ​ട​വ​ക്കോ​ട്ടാ​യി​രു​ന്നു സം​ഭ​വം. ബൈക്കിൽ എത്തിയ ഒരു സംഘമാണ് സാജുവിനെ വെട്ടിയത്. റോഡിൽ തടഞ്ഞു വച്ചാണ് സാജുവിനെ ആക്രമിച്ചത്.

ഇ​യാ​ളെ ഗു​രു​ത​ര പ​രുക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈയ്ക്കും കാലിനുമാണ് ഇയാൾക്ക് പരുക്കേറ്റത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

നിരന്തരമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ജില്ലയിൽ കളക്ടർ സർവ്വകക്ഷി യോഗം വിളിച്ചത്. സമാധാന ശ്രമങ്ങൾക്ക് നേത്രത്വം നൽകുമെന്ന് എല്ലാ പാർട്ടികളും ഉറപ്പ് നൽകിയെങ്കിലും ചർച്ച നടന്ന് ഒരു ദിവസം പിന്നിടുമ്പോഴേക്കും ആക്രമണം ഉണ്ടായിരിക്കുകയാണ്. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.