തിരുവനന്തപുരം: പൊമ്പുളെയ് ഒരുമയ്ക്ക് എതിരെ വിവാദ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് എതിരെ സിപിഐഎം നടപടി എക്കുമെന്ന് സൂചന. തുടർച്ചയായ വിവാദ പരാമർശങ്ങളിലൂടെ സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന എം.എം മണിക്ക് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മണിക്ക് എതിരായ നടപടി സംബന്ധിച്ച് നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. നാളെയും മറ്റന്നാളുമായാണ് പാർട്ടി സംസ്ഥാനക്കമ്മറ്റിയോഗം നടക്കുന്നത്.

വിവാദപ്രസംഗങ്ങളിലൂടെ നിരന്തരം പാർട്ടിയെയും സർക്കാരിനെയും എംഎം മണി പ്രതിരോധത്തിലാക്കുന്നു എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചത്. അതേ സമയം തന്റെ വാക്കുകൾ തെറ്റിദ്ധിരിക്കപ്പെട്ടതിൽ ഖേദമുണ്ട് എന്ന് എം.എം മണി മനോരമ ന്യൂസിനോട് പ്രതികരിച്ചു. പാർട്ടി എല്ലാം ചർച്ച ചെയ്തിട്ടുണ്ട് എന്നും സംസ്ഥാന സെക്രട്ടറി ഇത് എല്ലാവരെയും അറിയിക്കുമെന്നും എം.എം മണി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ