Latest News

സിപിഎം പാർട്ടി ഓഫിസുകളിൽ ദേശീയ പതാക ഉയർത്തി; ചരിത്രത്തിൽ ആദ്യം

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി സിപിഎം പാർട്ടി ഓഫിസുകളിൽ ഇന്ന് ദേശീയ പതാക ഉയർത്തി. രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിൽ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ആണ് ദേശീയ പതാക ഉയർത്തിയത്.

സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ കോൺഗ്രസ്സ് ഉയർത്തിയ വിമർശനങ്ങൾക്ക് വിജയരാഘവൻ മറുപടി നൽകി. സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രൻ വിമർശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ.കെ ബാലൻ. പികെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവർ പങ്കെടുത്തു.

പാർട്ടിരൂപീകരണത്തിനു ശേഷം ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മറ്റു വിപുലമായ പരിപാടികളും നടത്തുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനു അന്തിമ രൂപം നൽകും.

1947 ആഗസ്ത് 15നു ഇന്ത്യക്ക് ലഭിച്ചത് പൂർണ സ്വരാജ് ലഭിച്ചില്ല നിലപാടിന്റെ അടിസ്ഥാനത്തിൽ ഇത്രയും നാൾ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽ നിലപാട് തിരുത്തിയതോടെയാണ് ആഘോഷം സംഘടിപ്പിക്കാൻ തീരുമാനമായത്.

Also read: ഇന്ന് 75–ാം സ്വാതന്ത്ര്യ ദിനം; കനത്ത സുരക്ഷയിൽ ആഘോഷങ്ങൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim to hoist national flag on independence day

Next Story
മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും ഉപദ്രവിച്ചതും സംഭവിക്കാൻ പാടില്ലാത്തത്; മന്ത്രി വി ശിവൻകുട്ടി അൽഫോൺസ്യയെ സന്ദർശിച്ചുAlphonsya, V Sivan Kutti, വി ശിവൻകുട്ടി, അൽഫോൺസ്യ, Malayalam News, Kerala News, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com