scorecardresearch

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിസഭാ രൂപികരണം പ്രധാന വിഷയം

തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് എല്‍ഡിഎഫിനുണ്ടായത്. 99 സീറ്റ് നേടിയാണ് തുടര്‍ഭരണമെന്ന അപൂര്‍വ നേട്ടത്തിലേക്കെത്തിയത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിസഭാ രൂപികരണം പ്രധാന വിഷയം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. മന്ത്രിസഭാ രൂപികരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കും. മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച തുടങ്ങും മുന്‍പ് തന്നെ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണമെന്നതിലും തീരുമാനം എടുക്കും.

സിപിഎമ്മിന് 13 മന്ത്രി സ്ഥാനങ്ങളാണ് ഉള്ളത്. ഇതില്‍ ആരൊക്കെ ഉണ്ടാകും എന്നതിലും കൂടിയാലോചനകള്‍ ഉണ്ടാകും. സിപിഐക്ക് നാല് മന്ത്രി സ്ഥാനങ്ങളാണ് ഉള്ളത്. സിപിഐ ആയിട്ടുള്ള ചര്‍ച്ചയും ഇന്ന് നടക്കും. സിപിഐക്കു സിപിഎമ്മിനുമായി 85 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. അതുകൊണ്ട് തന്നെ കൂടുതല്‍ അവകാശ വാദങ്ങളുമായി ചെറുകക്ഷികള്‍ എത്താന്‍ സാധ്യത കുറവാണ്.

Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ

വരും ദിവസങ്ങളിലാകും എല്‍ഡിഎഫ് യോഗം. സംസ്ഥാന സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. ലളിതമായ ചടങ്ങ് മാത്രമായി സത്യപ്രതിജ്ഞ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് എല്‍ഡിഎഫിനുണ്ടായത്. 99 സീറ്റ് നേടിയാണ് തുടര്‍ഭരണമെന്ന അപൂര്‍വ നേട്ടത്തിലേക്കെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpim state secretariat meeting today

Best of Express