തിരുവനന്തപുരം: സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ എളമരം കരീമിനെ രാജ്യസഭ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗമാണ് എളമരം കരീമിനെ തിരഞ്ഞെടുത്തത്.
ഇന്നു രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എളമരം കരീമിനെ രാജ്യസഭ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. ഇടതുപക്ഷത്തിന് വിജയസാധ്യതയുളള രണ്ടാമത്തെ സീറ്റിൽ സിപിഐയുടെ ദേശീയ നേതാവ് ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്.
സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ ആഴ്‌ച ചേർന്ന സംസ്ഥാന സമിതി യോഗം ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോൺഗ്രസ് എമ്മിന് കോൺഗ്രസ് നൽകി. ഇന്ന് വൈകിട്ട് ചേരുന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.