കണ്ണൂർ: കണ്ണൂർ ജില്ലയിൽ കരിനിയമമായ അഫ്‌സ്‌പ നടപ്പിലാക്കാനുള്ള നീക്കം സിപിഎമ്മിനെ തകർക്കാനുള്ള നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ വേണ്ടത് രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകളുമാണെന്നും കോടിയേരി പറഞ്ഞു. രമാന്തളിയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും അവർക്ക് യാതൊരു സഹായവും പാർട്ടി നൽകില്ലെന്നും കോടിയേരി പറഞ്ഞു.

അഫ്‌സ്‌പ നടപ്പിലാക്കിയ സ്ഥലങ്ങളിൽ ഒരിടത്ത് പോലും സമാധാനം ഉണ്ടായിട്ടില്ല. അഫ്‌സ്‌പ നടപ്പിലാക്കിയ ഇടത്തൊക്കെ പട്ടാളവും ജനങ്ങളും തമ്മിൽ വലിയ സംഘർഷങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ രീതി കണ്ണൂരിൽ നടപ്പിലാക്കാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു. സമാധാന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ എല്ലാ പാർട്ടികളും മുൻകൈ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ