തിരുവനന്തപുരം: തുടർച്ചയായ വിവാദ പരാമർശനങ്ങൾ നടത്തിയ വൈദ്യുത മന്ത്രി എം.എം മണിക്ക് സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ പരസ്യ ശാസന. മന്ത്രി എന്ന നിലയിൽ എം.എം മണി നടത്തിയ പല പ്രസംഗങ്ങളും പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി എന്ന് പാർട്ടി നിരീക്ഷിച്ചു. തുടർച്ചയായ വിവാദ പരാമർശനങ്ങളുടെ പേരിലാണ് നടപടി എന്നാണ് സംസ്ഥാ കമ്മറ്റിയുടെ വിശദീകരണം. ഇത് രണ്ടാം തവണയാണ് എംഎം മണിയ്ക്ക് എതിരെ പാർട്ടി നടപടി എടുക്കുന്നത്.

മന്ത്രി ആയതിന് ശേഷം അതിരപ്പിള്ളി വിഷയത്തിൽ നടത്തിയ പ്രതികരണങ്ങളും , ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ നടത്തിയ പ്രതികരണങ്ങളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അവസാനമായി മൂന്നാർ വിഷയത്തിൽ സബ് കളക്ടർക്ക് എതിരെ മണി നടത്തിയ അസഭ്യവർഷവും, മാധ്യമങ്ങൾക്ക് നേരെ നടത്തിയ ആക്രമണവും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. പൊമ്പുളെയ് ഒരുമ നേതാക്കൾക്ക് എതിരെ നടത്തിയ പരാമർശത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പൊമ്പുളെ ഒരുമ നേതാവ് ഗോമതിയുടെ നേത്രത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ