സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മുഖ്യന്റെ ഹെലികോപ്റ്റർ യാത്ര ചർച്ചയാകും

ആകാശയാത്രയ്ക്ക് ചിലവായ പണം പാർട്ടി ഫണ്ടിൽ നിന്ന് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും

pinarayi vijayan, cpm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആകാശയാത്ര വിവാദം കൊഴുക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു.

എന്നാൽ യാത്രയ്ക്കായി ചെലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമെന്ന സൂചനയുണ്ട്. ഇത്തരമൊരു തീരുമാനം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുമോ എന്ന് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വ്യക്തമാകും.

പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രധാനമായി നടക്കുക. അതിനാല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന യോഗമാണ് ഇന്ന് ചേരുന്നത്. പകുതി ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ സമ്മേളനങ്ങള്‍ തുടരുന്നതില്‍ സംസ്ഥാന നേതൃത്വം തൃപ്തരാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim secretariat today

Next Story
ഭൂമി വിൽപ്പന വിവാദം: സിനഡൽ സമിതി തീരുമാനം ഉടൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com