തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി നടത്തിയ ആക്രോശത്തെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. പ്രവേശനമില്ലാത്ത സ്ഥലത്ത് മാധ്യമപ്രവർത്തകർ വന്നതിലുള്ള സ്വാഭാവിക പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പിണറായി വിജയന്റെ കടക്ക് പുറത്ത് എന്ന പ്രതികരണം മനപ്പൂർവ്വമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി പറഞ്ഞു.

ഇതിനിടെ മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സം​ഭ​വം വി​വാ​ദ​മാ​ക്കു​ന്ന​വ​രു​ടെ വ​ല​യി​ല്‍ വീ​ഴേ​ണ്ട​തി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.
Chief Minister, Governor
ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ന​ല്ല ബ​ന്ധ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​തി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​വേ​ണ്ട​തി​ല്ലെ​ന്നും സി​പി​എം തീ​രു​മാ​നി​ച്ചു. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ വി​മ​ർ​ശ​മാ​ണ് ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ വൈ​ക്കം വി​ശ്വ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പ​ര​സ്യ​വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ