തൃത്താല: എകെജിയെ ബാലപീഠകനെന്നു വിളിച്ച വി.ടി.ബല്‍റാം മാപ്പ് പറഞ്ഞു പ്രസ്താവന പിന്‍വലിക്കും വരെ എംഎല്‍എയുടെ പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കാൻ സിപിഎം തീരുമാനം. ജന പ്രതിനിധി പദവിയിലിരിക്കുന്ന ആള്‍ക്കു വേണ്ട മാന്യതയും മര്യാദയും പുലര്‍ത്താത്ത ആളെ എംഎല്‍എ ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സിപിഎം നിലപാട്.

ഇന്നലെ വി.ടി.ബൽറാമിന്റെ വാഹനത്തിന് ഡിവൈഎഫ്ഐ ചീമുട്ട എറിഞ്ഞിരുന്നു. സിപിഎമ്മിന്റ തൃത്താല മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം. പ്രാദേശിക തലത്തിൽ പരിപാടികളില്‍ മാത്രമാണ് ബഹിഷ്‌കരണം. വിവാദ പരാമർശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം തുടരുകയാണ്.

എകെജി ബാലപീഡനം നടത്തിയയാളാണെന്നാണ് സുശീല ഗോപാലനുമായുള്ള ബന്ധത്തെ പരാമർശിച്ച് വി.ടി.ബൽറാം പറഞ്ഞത്. ഫെയ്സ്ബുക്കിലെ ഗ്രൂപ്പിൽ നടന്ന ചർച്ചയിലായിരുന്നു ഈ പരാമർശം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ