ന്യൂഡൽഹി: കോണ്‍ഗ്രസുമായി സഖ്യ ബന്ധം വേണ്ടെന്ന് സിപിഎം പൊ​ളി​റ്റ് ബ്യൂ​റോ. സീതാറാം യെച്ചൂരിയുടെ വിയോജിപ്പോടെയാണ് പിബി തീരുമാനം. പിബി തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. യെച്ചൂരിയുടെ വിയോജന കുറിപ്പും ചര്‍ച്ച ചെയ്യും.

രാ​ജ്യ​ത്തെ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​യോ​ടും കോ​ണ്‍​ഗ്ര​സി​നോ​ടും തു​ല്യ അ​ക​ല​മെ​ന്ന അ​ട​വു​ന​യം മാ​റ്റ​ണ​മെ​ന്ന വാ​ദം പൊ​ളി​റ്റ് ബ്യൂ​റോ ത​ള്ളി. ക​ഴി​ഞ്ഞ പി​ബി യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി​ക്കു വി​ടാ​ൻ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും പി​ബി​യി​ൽ തന്നെ കോ​ണ്‍​ഗ്ര​സ് ബ​ന്ധം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്കു സി​പി​എം എ​ത്തു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ബ​ന്ധ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി മു​ന്പ് വാ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​കാ​ശ് കാ​രാ​ട്ട് പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഈ ​വാ​ദ​ത്തി​നു പി​ബി​യി​ലെ പ്ര​ബ​ല വി​ഭാ​ഗ​മാ​യ കേ​ര​ള​ഘ​ട​കം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

കഴിഞ്ഞ മാസം ചേർന്ന പിബിക്ക് ഇക്കാര്യത്തിൽ യോജിപ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക പിബി യോഗം ഇന്ന് വിളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ